Wed, 15 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Fully Equipped By 2028

Palakkad

ജി​ല്ലാ ആ​ശു​പ​ത്രി 2028ല്‍ ​പൂ​ര്‍​ണ​സ​ജ്ജ​മാ​ക്കും: മ​ന്ത്രി

പാ​ല​ക്കാ​ട്: ജി​ല്ലാ ആ​ശു​പ​ത്രി​യെ 2028 ഓ​ടെ പൂ​ര്‍​ണ​സ​ജ്ജ​മാ​ക്കു​മെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി കെ. ​മു​ര​ളീ​ധ​ര​ന്‍. ജി​ല്ലാ ആ​ശു​പ​ത്രി സ​ന്ദ​ര്‍​ശ​ന​വും കി​ഫ്ബി പ​ദ്ധ​തി​ക​ളു​ടെ അ​വ​ലോ​ക​ന​വും മ​ന്ത്രി നി​ര്‍​വ​ഹി​ച്ചു.

അ​ടു​ത്ത ന​വം​ബ​റി​ല്‍ ജി​ല്ലാ ആ​ശു​പ​ത്രി​യു​ടെ പു​തി​യ കെ​ട്ടി​ട​ത്തി​ന്‍റെ നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​ക്കും. ഇ​ന്‍​കെ​ൽ​ഏ​റ്റെ​ടു​ത്ത പ്ര​വൃ​ത്തി​ക​ള്‍ 18 മാ​സ​ത്തി​ന​കം പൂ​ര്‍​ത്തി​യാ​ക്കു​മെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു.

ജി​ല്ലാ ആ​ശു​പ​ത്രി​യി​ല്‍ നി​ല​വി​ലു​ള്ള ഒ​ഴി​വു​ക​ള്‍ വേ​ഗ​ത്തി​ല്‍ നി​ക​ത്താ​നു​ള്ള ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കും. നി​ല​വി​ലു​ള്ള പ്ര​വൃ​ത്തി​ക​ള്‍ പൂ​ര്‍​ത്തി​യാ​കു​ന്ന​തോ​ടെ ആ​ശു​പ​ത്രി​യു​ടെ സൗ​ക​ര്യ​ങ്ങ​ളി​ല്‍ വ​ലി​യ മാ​റ്റ​മു​ണ്ടാ​കു​മെ​ന്നു മ​ന്ത്രി യോ​ഗ​ത്തി​ല്‍ വി​ല​യി​രു​ത്തി.

നി​ല​വി​ലു​ള്ള ഫ​ണ്ടു​ക​ളോ​ടൊ​പ്പം എം​പി ഫ​ണ്ടും, എം​എ​ല്‍​എ ഫ​ണ്ടും ആ​ശു​പ​ത്രി വി​ക​സ​ന​ത്തി​നാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​ത് പ​രി​ഗ​ണി​ക്ക​ണ​മെ​ന്നും ചി​ല വി​ദേ​ശ ക​മ്പ​നി​ക​ള്‍ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളെ വി​ല​ക്കെ​ടു​ക്കു​ക​യും സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​ക​ള്‍ മോ​ശ​മെ​ന്നു ചി​ത്രീ​ക​രി​ക്കു​ന്ന പ്ര​വ​ണ​ത ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നും മ​ന്ത്രി യോ​ഗ​ത്തി​ല്‍ സൂ​ചി​പ്പി​ച്ചു.

ജി​ല്ലാ ആ​ശു​പ​ത്രി കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ ന​ട​ന്ന യോ​ഗ​ത്തി​ല്‍ ര​മേ​ഷ് പി​ഷാ​ര​ടി എം​എ​ല്‍​എ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ആ​ക്ടിം​ഗ് പ്ര​സി​ഡ​ന്‍റ് എ​ന്‍. സ​രി​ത, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ എ.​കെ. ഷീ​ലാ​ദേ​വി, ഡി​എം​ഒ ഡോ.​കെ. ബി​ന്ദു തോ​മ​സ്, സൂ​പ്ര​ണ്ട് ഡോ.​കെ.​പി. അ​ഹ​മ്മ​ദ് അ​ഫ്‌​സ​ല്‍ പ​ങ്കെ​ടു​ത്തു.

Latest News

Corehub Up